ടെല്‍ അവീവ് : ഹമാസ് ആക്രമണത്തില്‍ തകര്‍ന്ന ഇസ്രയേലിന് ആശ്വാസവുമായി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഇസ്രയേലിലെത്തി. തന്റെ പ്രസിഡന്റ് പദവിയിലെ ഏറ...
ടെല്‍ അവീവ്: ഹമാസ് ആക്രമണത്തില്‍ തകര്‍ന്ന ഇസ്രയേലിന് ആശ്വാസവുമായി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഇസ്രയേലിലെത്തി. തന്റെ പ്രസിഡന്റ് പദവിയിലെ ഏറ്റവും അപകടകരമായ യാത്രയാണ് ബൈഡന് ഇന്നു നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ബൈഡന്റെ യാത്രാ ദിനമായ ഇന്ന് ഗാസയിലെ ആശുപത്രിയില്‍ ബോംബ് സ്ഫോടനം നടക്കുകയും അഞ്ഞൂറോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുത്താല്‍ 80 കാരനായ ബൈഡന്റെ യാത്രയ്ക്ക് അപകട സാധ്യത ഏറെയാണ്.
ഇസ്രയേലിലെത്തിയ ബൈഡന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിനും അദ്ദേഹത്തിന്റെ യുദ്ധ കാബിനറ്റുമായും ചര്‍ച്ച നടത്തി, കൂടാതെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഗാസയില്‍ അഞ്ഞൂറിലേറെപ്പേര്‍ കൊല്ലപ്പെട്ട ആശുപത്രി ആക്രമണം ഇസ്രയേല്‍ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് ബൈഡന് അഭിപ്രായപ്പെട്ടു. നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡന്റെ പരാമര്‍ശം. അതോടൊപ്പം ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും ഗാസയിലെ സായുധസംഘമായ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ വീണതാണെന്നുമാണ് ഇസ്രയേല്‍ വാദം.
Keywords: Biden, America, Israel
COMMENTS