ഒരു വാഴക്കുലയുടെ വില 49100 രൂപ. അതും കേരളത്തില്‍, എന്താണ് ഈ കുലയുടെ പ്രത്യേകത?. കെ റെയില്‍ വിരുദ്ധ സമരസമിതി പ്രതിഷേധ സൂചകമായി നട്ട സമരവാഴയില...
ഒരു വാഴക്കുലയുടെ വില 49100 രൂപ. അതും കേരളത്തില്‍, എന്താണ് ഈ കുലയുടെ പ്രത്യേകത?. കെ റെയില്‍ വിരുദ്ധ സമരസമിതി പ്രതിഷേധ സൂചകമായി നട്ട സമരവാഴയില്‍ നിന്ന് വിളവെടുത്ത കുലയാണ് ഭീമമായ തുകയ്ക്ക് വിറ്റത്.
സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി 2022 ലെ പരിസ്ഥിതി ദിനത്തില്‍ ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ നട്ട 'സമര വാഴ യില്‍' നിന്നു ലഭിച്ച വാഴക്കുലയാണ് ഇന്ന് 49100 രൂപയ്ക്ക് വിറ്റത്. ഒന്നര മണിക്കൂര്‍ നീണ്ട പൊതുലേലത്തില്‍ നിന്ന് ലഭിച്ച ഈ തുക കെ. റെയിലിന് മഞ്ഞക്കുറ്റി ഇട്ടതോടെ കിടപ്പാടം നഷ്ടപ്പെട്ട ചെങ്ങന്നൂര്‍ കൊഴുവന്നൂര്‍ സ്വദേശിനി തങ്കമ്മയുടെ വീട് നിര്‍മ്മാണത്തിനായി സമരസമിതി കൈമാറി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ക്കു പിന്നാലെയാണ് കോട്ടയം ജില്ലയിലും സമര വാഴയില്‍ നിന്നുള്ള വാഴക്കുല ലേലം ചെയ്തത്.
COMMENTS