Afghanistan again wrote history in this World Cup by shocking the 1992 world champions Pakistan. The neighbors left Pakistan embarrassed by 8 wickets
ചെന്നൈ : 1992 ലെ ലോക ചാമ്പ്യന്മാരായ പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ട് അഫ് ഗാനിസ്ഥാന് ഈ ലോക കപ്പില്‍ വീണ്ടും ചരിത്രമെഴുതി. എട്ടു വിക്കറ്റിനാണ് പാകിസ്ഥാനെ അയല്‍ക്കാര്‍ നാണം കെടുത്തി വിട്ടത്.
പാകിസ്ഥാന് ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ് ഗാനിസ്ഥാന്, ഇബ്രാഹിം സദ്രാന് (87), റഹ്മത്ത് ഷാ (പുറത്താകാതെ 77), റഹ്മാനുള്ള ഗുര്‍ബാസ് (65), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (പുറത്താകാതെ 48) എന്നിവരുടെ മികച്ച ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ ആറ് പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഈ തോല്‍വിയോടെ പാകിസ്ഥാന്റെ സെമി മോഹങ്ങള്‍ക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ഇനി മുന്നോട്ടുള്ള അവരുടെ കളികളെല്ലാം ജയിച്ചാല്‍ പോലും മറ്റുള്ളവരുടെ റണ്‍ റേറ്റ് കൂടി നോക്കേണ്ടതുണ്ട്.
നേരത്തെ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും അഫ് ഗാനിസ്ഥാന് ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ നിലവിലെ ചാമ്പ്യന്മാര് പോയിന്റെ പട്ടികയില്‍ ഏറ്റവും ഒടുവിലാണ്. അഫ് ഗാനിസ്ഥാനും പാകിസ്ഥാനും അഞ്ച് ഗ്രൂപ്പ് മത്സരങ്ങളില്‍ നിന്നായി രണ്ട് വിജയവും മൂന്ന് തോല്‍വിയുമാണ് ഉള്ളത്.
നേരത്തെ, ക്യാപ്റ്റന്‍ ബാബര്‍ അസമും ഓപ്പണര്‍ അബ്ദുള്ള ഷഫീഖും അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്റെ കൗമാരക്കാരനായ ലെഗ് സ്പിന്നര്‍ നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി പാകിസ്ഥാന്റെ മുന്നേറ്റത്തിന് ബ്രേക്ക് ഇട്ടു. പിന്നീടു വന്ന ഇഫ്തിഖര്‍ അഹമ്മദിന്റെയും ഷദാബ് ഖാന്റെയും 40 റണ്‍സ് വീതമുള്ള സംഭാവനകളാണ് പാക്കിസ്ഥാന്റെ ടോട്ടല്‍ 280 ന് മുകളില്‍ എത്തിച്ചത്.
അസുഖം മൂലം പുറത്തായ സഹ സ്പിന്നര്‍ മുഹമ്മദ് നവാസിന് പകരമായി ഷദാബ് ഖാനെ പികിസ്ഥാന് കളത്തിലിറക്കുകയായിരുന്നു. അഫ് ഗാനിസ്ഥാന് ഫാസ്റ്റ് ബൗളര്‍ ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം ഇടംകയ്യന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദിനെ തിരഞ്ഞെടുത്തു.
പാകിസ്ഥാന്: അബ്ദുല്ല ഷഫീഖ്, ഇമാമുല്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന് (ഡബ്ല്യുകെ), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്, ഉസാമ മിര്‍, ഹസന് അലി, ഷഹീന് ഷാ അഫ്രീദി, ഹാരിസ് റൗഫ്.
അഫ് ഗാനിസ്ഥാന്: റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായി, ഇക്രം അലിഖില്‍ (യുകെ), മുഹമ്മദ് നബി, റാഷിദ് ഖാന്, മുജീബ് ഉര് റഹ്മാന്, നവീനുല്‍ ഹഖ്, നൂര്‍ അഹമ്മദ്.
Summary: Afghanistan again wrote history in this World Cup by shocking the 1992 world champions Pakistan. The neighbors left Pakistan embarrassed by eight wickets.
COMMENTS