പൂനെയില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മൂന്നാം വിജയം രേഖപ്പെടുത്തി. മുന്‍ ചാമ്പ്യ...
പൂനെയില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മൂന്നാം വിജയം രേഖപ്പെടുത്തി. മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയേയും വീഴ്ത്തിയത് അഫ്ഗാനിസ്ഥാന്റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി. 242 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവര്‍ ഏഴ് വിക്കറ്റിനാണ് ജയിച്ചുകയറിയത്.
ഇതോടെ ഈ ലോകകപ്പില്‍ അഫ്ഗാന് വീഴ്ത്തിയ മുന്‍ ചാമ്പ്യന്മാരുടെ എണ്ണം മൂന്നായി. നേരത്തെ ഇംഗ്ലണ്ടിനെയും പാകിസ്താനെയും അവര്‍ അട്ടിമറിച്ചിരുന്നു. 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്കക്കെതിരെ അഫ്ഗാന് വിജയം പിടിച്ചത്.
ഇതോടെ പോയന്റ് പട്ടികയില്‍ പാകിസ്താനെയും ശ്രീലങ്കയെയും മറികടന്ന് അവര്‍ അഞ്ചാം സ്ഥാനത്തെത്തി.
Key words: Afghanistan, Sri Lanka, Pune
COMMENTS