കൊച്ചി: മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന് വിനായകന് അറസ്റ്റില്‍. സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍.പൊലീസിനെതിരെ...
കൊച്ചി: മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് നടന് വിനായകന് അറസ്റ്റില്‍. സംഭവം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍.പൊലീസിനെതിരെ അസഭ്യവര്‍ഷമെന്നും ആരോപണം. വിനായകനെ ജനറല്‍ ആശുപത്രിയില്‍ പരിേശാധനയ്ക്ക് എത്തിച്ചു.
നടന് മദ്യപിച്ചിട്ടുണ്ടെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് പ്രതികരിച്ചു. സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് നടനെതിരെ കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ഭാര്യയുമായി വഴിക്കിനെ തുടര്‍ന്ന് ഉച്ചയ്ക്ക് പൊലീസ് വിനായകന്റെ ഫ്ലാറ്റിലെത്തിയിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിയ വിനായകന് പുകവലിച്ചതിനെത്തുടര്‍ന്ന് പൊലീസ് പിഴ ഈടാക്കിയിരുന്നു. അതിനു പിന്നാലെ ക്ഷുഭിതനായ നടന് സ്റ്റേഷന് അകത്തു കയറി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യം പറയുകയായിരുന്നു.
COMMENTS