Actor Shiyas Kareem arrested in Chennai airport
ചെന്നൈ: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ നടനും മോഡലുമായ ഷിയാസ് കരീം കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്. ഇയാളെ ഉടന്‍ തന്നെ കേരള പൊലീസിന് കൈമാറും.
ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്ദേര പൊലീസാണ് ഷിയാസിനെതിരെ കേസെടുത്തത്. തുടര്‍ന്ന് വിദേശത്തായിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കാനാവാതെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.
ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനുമടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Keywords: Shiyas Kareem, Chennai, Airport, Kerala police
COMMENTS