Actor Mammootty gets honored in Australian parliament
കാന്‍ബറ: നടന് മമ്മൂട്ടിക്ക് ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റില്‍ ആദരം. മമ്മൂട്ടിയുടെ ചിത്രമുള്ള പതിനായിരം പേഴ്സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹായത്തോടെ പുറത്തിറക്കി. ഇതിന്റെ ഉദ്ഘാടനം പാര്‍ലമെന്റ് ഹൗസ് ഹാളില്‍ നടന്നു. ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ സ്റ്റാമ്പുകള്‍ ഇന്നു മുതല്‍ പുറത്തിറങ്ങും.
കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ `പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു ചടങ്ങിന്റെ സംഘാടകര്‍. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എം.പിമാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സമിതിയാണ് `പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ'.
ഇന്ത്യന്‍ സാംസ്കാരികതയുടെ മുഖമാണ് നടന് മമ്മൂട്ടിയെന്നും സമൂഹത്തിനുവേണ്ടി മമ്മൂട്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും എല്ലാവരും മാതൃകയാക്കണമെന്നും ഓസ്ട്രേലിയന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച `ഫാമിലി കണക്റ്റ്' ഏറെ പ്രശംസനീയമാണെന്നും ചടങ്ങില്‍ എടുത്തുകാട്ടപ്പെട്ടു.
Keywords: Mammootty, Australian parliament, Stamp
COMMENTS