ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് ബോംബെറിഞ്ഞു. രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ...
ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് ബോംബെറിഞ്ഞു. രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്.
കറുക്ക വിനോദ് എന്ന ആളാണ് ആക്രമണത്തിനു പിന്നില്‍. ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഗവര്‍ണര്‍ നീറ്റ് വിരുദ്ധ ബില്ലില്‍ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മുന്‍പ് തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ബോംബ് എറിഞ്ഞ കേസിലെ പ്രതിയാണ് ഇയാള്‍.
Key words: Bomb, Tamil Nadu Governor, One Arrest
COMMENTS