14 kids infected HIV after blood transfusion
ലക്നൗ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്.ഐ.വി അടക്കമുള്ള വിവിധ രോഗങ്ങള്‍ പിടിപെട്ടതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ തലസേമിയ രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 180 ഓളം കുട്ടികള്‍ക്ക് രക്തം നല്‍കിയിരുന്നു. ഇതില്‍ 14 കുട്ടികള്‍ക്കാണ് എച്ച്.ഐ.വി, ഹെപ്പറ്റെറ്റിസ് ബി, സി തുടങ്ങിയവ ബാധിച്ചതായി കണ്ടെത്തിയത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.
Keywords: UP, Government hospital, Blood transfusion, HIV
COMMENTS