നിങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്നു) ഉപയോക്താവാണെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ പ്രതിമാസ ഫീസ്...
നിങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്നു) ഉപയോക്താവാണെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ പ്രതിമാസ ഫീസ് അടയ്ക്കേണ്ടി വന്നേക്കാം. ഇക്കാര്യത്തില്‍ കമ്പനി ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെങ്കിലും എക്സ് ഉടമ ഇലോണ്‍ മസ്ക് ഇത് സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ച മസ്ക്, എല്ലാ ഉപയോക്താക്കള്‍ക്കും 'ഒരു ചെറിയ പ്രതിമാസ പേയ്മെന്റ്' ഈടാക്കുന്നത് പരിഗണിക്കുകയാണെന്ന് പറഞ്ഞു. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.
നിലവിലെ എക്സ് പ്രീമിയം സബ്സ്ക്രൈബര്‍മാര്‍ക്ക് നിലവിലുള്ള തുകയേക്കാള്‍ താഴ്ന്ന തുക എക്സ് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തുക എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇത് ചെറിയ തുകയായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Keywords: X, Fees, Elone Musk
COMMENTS