V.D Satheesan about Human rights commission chairperson appointment
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനായി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് എസ്.മണികുമാറിനെ നിയമിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ഗവര്‍ണറിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്തു നല്കി.
സര്‍ക്കാരിന്റേത് ഏകപക്ഷീയമായി ഒരു പേര് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനമാണെന്നും ഇത് ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനെ തിരഞ്ഞെടുക്കുന്ന സമിതിയിലും തന്റെ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.
Keywords: Governor, V.D Satheesan, Human rights commission, Chairperson
COMMENTS