UDF conducted march to Ganesh Kumar MLA's office
കൊല്ലം: കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്. സോളാര്‍ ഗൂഢാലോചനയില്‍ പ്രധാന പങ്കുവഹിച്ച ഗണേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പത്തനാപുരത്തെ എം.എല്‍.എ ഓഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
എം.എല്‍.എ ഓഫീസിന് 200 മീറ്റര്‍ അകലെ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശി. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.
Keywords: Ganesh Kumar MLA, UDF, March
COMMENTS