ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാന്‍ അല്പം കൂടി തൈര് ചോദിച്ചതിന് ഹൈദരാബാദ് സ്വദേശിയെ ഹോട്ടല്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടു...
ഹൈദരാബാദ്: ബിരിയാണിക്കൊപ്പം കഴിക്കാന്‍ അല്പം കൂടി തൈര് ചോദിച്ചതിന് ഹൈദരാബാദ് സ്വദേശിയെ ഹോട്ടല്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഞായറാഴ്ചയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു 30കാരന്. ബിരിയാണി കഴിക്കുന്നതിനിടെ യുവാവ് ജീവനക്കാരോട് കുറച്ച് തൈര് കൂടി ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യുവാവിന്റെ മരണത്തില്‍ കലാശിച്ചത്.
Keywords: Biriyani, Curd, Death
COMMENTS