ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരപഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. നാളെ 11.50 ന് ശ്രീഹരിക്കോട്ടയിലെ രണ്...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരപഠന ഉപഗ്രഹം ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. നാളെ 11.50 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വിയാണ് ആദിത്യ എല്‍ വണ്ണിനെ ബഹിരാകാശത്ത് എത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായുള്ള ലോഞ്ച് റിഹേഴ്സല്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.
ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെ ഭൂമിക്കും സൂര്യനുംഇടയിലുള്ള എല്‍ 1 ലാഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഒരു ഹാലോ പരിക്രമണപഥത്തില്‍ ഇത് എത്തിച്ചേരും, അവിടെ സൗര അന്തരീക്ഷം, സൗര കാന്തിക കൊടുങ്കാറ്റുകള്‍, ഭൂമിക്ക് ചുറ്റുമുള്ള പരിസ്ഥിതിയില്‍ അവയുടെ സ്വാധീനം എന്നിവ പഠിക്കുകയാണ് ലക്ഷ്യം.
സൂര്യനെ നിരീക്ഷിക്കുന്നതിനായി തയ്യാറാക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ദൗത്യമാണ് പിഎസ്എല്‍വി-എക്സ്എല്‍ വിക്ഷേപണ വാഹനത്തില്‍ പുറപ്പെടാന്‍ തയ്യാറെടുക്കുന്നത്.
Keywords: Adithya L 1, India
COMMENTS