നടന് വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമായ മഹാരാജയുടെ പോസ്റ്റര്‍ എത്തി. 'കുരങ്ങു ബൊമ്മൈ' സംവിധായകന് നിതിലന് സ്വാമിനാഥനാണ് ചിത്രം സ...
നടന് വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമായ മഹാരാജയുടെ പോസ്റ്റര്‍ എത്തി. 'കുരങ്ങു ബൊമ്മൈ' സംവിധായകന് നിതിലന് സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന് അനുരാഗ് കശ്യപ് ആദ്യമായി വിജയ് സേതുപതിയുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാരാജ.
രക്തം പുരണ്ട ചെവിയില്‍ കെട്ടുമായി ബാര്‍ബറുടെ കസേരയില്‍ രക്തം പുരണ്ട അരിവാളും പിടിച്ച്, പിന്നില്‍ പോലീസുകാര്‍ നിസ്സഹായരായി ഇരിക്കുന്നതാണ് പോസ്റ്ററില്‍ ഉള്ളത്.
മലയാളത്തില്‍ നിന്നും മംമ്ത മോഹന്‍ദാസും, നാട്ടി നടരാജും, അഭിരാമിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദിനേശ് പുരുഷോത്തമന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍, അജനീഷ് ലോകനാഥാണ് സംഗീത സംവിധായകന്. പാഷന് സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന് സുന്ദരമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Keywords: Vijay Sethupathi, Maharaja
COMMENTS