വയനാട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം...
വയനാട് : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിന്‍ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത് സജിന്‍ മരിച്ചത്. മകന്റെ മരണ വിവരം അറിയിക്കാതെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടിലെത്തിച്ച ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ പോയതായിരുന്നു.
എന്നാല്‍ ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ ബന്ധു വീട്ടിലെ തന്നെ കിണറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
Keywords: Accident, Suicide, Wayanad
COMMENTS