TDP leader Chandrababu Naidu arrested in corruption case
അമരാവതി: അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗ് ദേശം പാര്‍ട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ശനിയാഴ്ച രാവിലെ ആറു മണിയോടെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് നന്ത്യാല്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധം തരണം ചെയ്താണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കാരവാനില്‍ വിശ്രമിക്കുകയായിരുന്ന നായിഡുവിന് അടുത്തെത്താന്‍ പ്രവര്‍ത്തകരും സുരക്ഷാ എസ്.പി.ജിയും പൊലീസിനെ അനുവദിച്ചില്ല. പുലര്‍ച്ചെ 5.30 വരെ ആരെയും നായിഡുവിനടുത്തേക്ക് വിടില്ലെന്ന് അവര്‍ തീരുമാനമെടുത്തു. തുടര്‍ന്ന് ആറു മണിയോടെ പൊലീസ് കാരവാനില്‍ നിന്നും നായിഡുവിനെ പുറത്തിറക്കിയ സേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Keywords: TDP leader, Arrest, Police, Former CM
COMMENTS