പുത്തന്‍ നെക്സോണിന്റെ വില ടാറ്റ പ്രഖ്യാപിച്ചു. 8.09 ലക്ഷം രൂപ മുതലാണ് നെക്സോണിന്റെ വില. പെട്രോള്‍ മോഡലിന് 8.09 ലക്ഷം മുതല്‍ 12.19 ലക്ഷം രൂപ...
പുത്തന്‍ നെക്സോണിന്റെ വില ടാറ്റ പ്രഖ്യാപിച്ചു. 8.09 ലക്ഷം രൂപ മുതലാണ് നെക്സോണിന്റെ വില. പെട്രോള്‍ മോഡലിന് 8.09 ലക്ഷം മുതല്‍ 12.19 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 10.99 ലക്ഷം മുതല്‍ 12.99 ലക്ഷം രൂപ വരെയുമാണ് വില. അടിമുടി മാറ്റങ്ങളോടെ വിപണിയിലെത്തുന്ന വാഹനത്തിന്റെ ബുക്കിംഗ് ടാറ്റ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് പുതിയ നെക്സണ്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. നെക്സണില്‍ ടാറ്റയ്ക്ക് അത്യാധുനിക ഫ്രണ്ട് എന്‍ഡ് നല്‍കിയിട്ടുണ്ട്. ചെറിയ ഹെഡ് ലാമ്പുകള്‍ക്ക് മുകളില്‍ ഇന്‍ഡിക്കേറ്റര്‍ ഉള്‍പ്പെടുന്ന ഡേടൈം റണ്ണിംഗ് ലാമ്പ് ക്ലസ്റ്ററാണ്. പിന്‍ഭാഗത്ത്, സൈഡ് ടു സൈഡ് എല്‍ഇഡി കോമ്പിനേഷന്‍ ലാമ്പുകള്‍ ഉണ്ട്. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും നിര്‍ത്തുമ്പോഴും ഈ ലൈറ്റുകള്‍ തെളിയും.
പുതിയ അലോയ് വീലുകളും പിന്നില്‍ മുഴുനീള എല്‍ഇഡി ലൈറ്റുകളും മധ്യത്തില്‍ ലോഗോയും ഉണ്ട്. റിവേഴ്സ് ലൈറ്റിന്റെ സ്ഥാനം ബമ്പറിലേക്ക് മാറ്റി. നെക്സോണിന് കര്‍വിന് സമാനമായ ഇന്റീരിയര്‍ ഉണ്ട്. പുതിയ ടച്ച് സ്ക്രീനും ടു സ്പോക്ക് സ്റ്റിയറിംഗ് വീലും കാണാം.
എസി വെന്റുകള്‍ ചെറുതാണ്. പൊതുവേ, ഡാഷ്ബോര്‍ഡിലെ ബട്ടണുകളുടെ എണ്ണം കുറച്ചിരിക്കുന്നു. പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് ഡാഷ്ബോര്‍ഡിന്റെ മധ്യഭാഗത്ത് 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ലഭിക്കും, അതേസമയം ഇലക്ട്രിക് പതിപ്പിന് 12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ലഭിക്കുന്നു.
പുതിയ നെക്സണിന് 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. നാവിഗേഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നു. 360-ഡിഗ്രി ക്യാമറ, കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ എന്നിവയും പുതിയ നെക്സോണിന്റെ ഭാഗമാണ്.
പെട്രോള്‍ പതിപ്പിന് 120ബിഎച്ച്പി, 170എന്‍എം, 1.2ലിറ്റര്‍ ടര്‍ബോ എന്‍ജിനും ഡീസല്‍ പതിപ്പിന് 115ബിഎച്ച്പി, 115ബിഎച്ച്പി, 160എന്‍എം 1.5ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്.
Keywords: Tata, Nexon, Car
COMMENTS