തിരുവനന്തപുരം: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്ര...
തിരുവനന്തപുരം: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നിങ്ങളുടെ മഹത്തായ അനുഭവവും സിനിമാറ്റിക് വൈഭവവും തീര്‍ച്ചയായും ഈ ബഹുമാനപ്പെട്ട സ്ഥാപനത്തെ സമ്പന്നമാക്കും. നിങ്ങള്‍ക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്നും അനുരാഗ് ഠാക്കൂര്‍ കുറിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്മാന് ചുമതലയും സുരേഷ ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കും.
Keywords: Suresh Gopi, Satyajit Rai Film and Television Institute, Chairman, Movie
COMMENTS