Supreme court extends M.Sivasankar's bail
ന്യൂഡല്‍ഹി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് രണ്ടു മാസത്തേക്കു കൂടി ജാമ്യം നീട്ടിനല്‍കി സുപ്രീംകോടതി. നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് ജാമ്യം നീട്ടിനല്‍കണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ സുപ്രീംകോടതി അനുവദിച്ചിരുന്ന ജാമ്യത്തിന്റെ കാലാവധി ഒക്ടോബര്‍ 2 ന് അവസാനിക്കാനിരിക്കെയാണ് ശിവശങ്കര്‍ വീണ്ടും കോടതിയെ സമീപിച്ചത്. അതേസമയം ശിവശങ്കറിന്റെ ആവശ്യം അംഗീകരിച്ച കോടതി കാലാവധി കഴിയുമ്പോള്‍ കീഴടങ്ങണമെന്നും നിര്‍ദ്ദേശിച്ചു.
Keywords: Supreme court, M.Sivasankar, Bail, Extend
COMMENTS