SRFTI is against Suresh Gopi's appointment as president
ന്യൂഡല്‍ഹി: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. രാഷ്ട്രീയ പാര്‍ട്ടികളുമായി അടുത്തു പ്രവര്‍ത്തിക്കുന്നവര്‍ ആ സ്ഥാനത്തെത്തിയാല്‍ സ്ഥാപനത്തിന്റെ നിഷ്പക്ഷതയിലും കലാപരമായ സ്വാതന്ത്ര്യത്തിലും വിട്ടുവീഴ്ച ചെയ്തേക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് അടുത്തു പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി ആ സ്ഥാനത്തെത്തുന്നത് ആശങ്കയുളവാക്കുന്നതായും വിദ്യാര്‍ത്ഥി യൂണിയന് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാകുന്ന പ്രസ്താവനകള്‍ സുരേഷ് ഗോപി നടത്തിയിട്ടുള്ളതായും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ നിയമനം സ്ഥാപനത്തിന്റെ കീര്‍ത്തിയെ ഹനിക്കുമെന്ന് ആശങ്കപ്പെടുന്നതായും യൂണിയന് ചൂണ്ടിക്കാട്ടി.
Keywords: SRFTI, Suresh Gopi, President, BJP
COMMENTS