തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഡാലോചനയില്‍ അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് യു.ഡി.എഫ് ഭയക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്...
തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഡാലോചനയില്‍ അന്വേഷണം വന്നാല്‍ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് യു.ഡി.എഫ് ഭയക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്.
അന്വേഷണം വേണ്ട എന്ന യു ഡി എഫ് സമീപനം അവസരവാദപരമാണെന്നും അന്വേഷണം വന്നാല്‍ യു ഡി എഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണ് അന്വേഷണം വേണമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ അന്വേഷണം വേണ്ട, നടപടി വേണമെന്നു പറയുന്നത്, അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചവരുടെ വിവരങ്ങള്‍ എല്ലാം പൊതുജന മധ്യത്തില്‍ തെളിഞ്ഞു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തു വന്നു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി വ്യത്യസ്ത കാര്യങ്ങള്‍ പറയുകയാണെന്നും എം വി ഗോവിന്ദന് ആരോപിച്ചു.
Keywords: M.V Govindan, Solar Case, UDF
COMMENTS