Solar case again in court
കൊല്ലം: സോളാര്‍ കേസ് വീണ്ടും കോടതിയില്‍. പ്രതിയുടെ പീഡനപരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് എഴുതിച്ചേര്‍ത്തെന്ന കേസ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ പരാതിക്കാരി ഒന്നാം പ്രതിയും കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ രണ്ടാം പ്രതിയുമാണ്.
നേരത്തെ ഈ കേസില്‍ പ്രതികള്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നെങ്കിലും അവര്‍ ഹൈക്കോടതിയ സമീപിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് രണ്ടു മാസത്തേക്ക് തടഞ്ഞിരുന്നു. ഇപ്പോള്‍ ആ കാലാവധി കഴിയുകയും ഉമ്മന്‍ചാണ്ടി കുറ്റക്കാരനല്ലെന്നുള്ള സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയ സാഹചര്യത്തിലുമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.
കേസില്‍ ഗൂഢാലോചന നടന്നുവെന്നും അതിന്റെ മുഖ്യസൂത്രധാരന്‍ കെ.ബി ഗണേഷ്കുമാറാണെന്നുമാണ് കേണ്‍ഗ്രസ് ആരോപിക്കുന്നത്. ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് കൊട്ടാരക്കര കോടതിയിലെ കേസുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിയിരുന്നു.
Keywords: Solar case, Court, Ganesh Kumar MLA, Congress
COMMENTS