Sexual harassment case against actor Shiyas Kareem
കാഞ്ഞങ്ങാട്: നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക പീഡന കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നല്കിയ പീഡന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായിരുന്നെന്നും അങ്ങനെയാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു.
വിവാഹ വാഗ്ദാനം നല്കി ചെറുവത്തൂരിലെ പ്രമുഖ റസിഡന്‍സി ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നും 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിയില്‍ പറയുന്നു. ഫാഷന്‍ മോഡലായി കരിയര്‍ ആരംഭിച്ച ഷിയാസ് ഏഴോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലും തിളങ്ങിവരുന്ന നടനാണ് ഷിയാസ്.
Keywords: Shiyas Kareem, Sexual harassment case, Police
COMMENTS