മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സവോള വിപണിയായ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഉള്ളി വിപണികളിലെ ലേലം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നാസിക് മ...
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സവോള വിപണിയായ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഉള്ളി വിപണികളിലെ ലേലം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നാസിക് മാര്‍ക്കറ്റുകളില്‍ സവോള വ്യാപാരികള്‍ സമരത്തിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സവോള വിപണിയാണ് ഈ ജില്ലയിലെ ലസല്‍ഗാവ് മാര്‍ക്കറ്റ്. ഇതോടെ രാജ്യത്ത് സവോള-ഉള്ളി വില വര്‍ദ്ധനവിന് കളമൊരുങ്ങുന്നു.
രാജ്യത്ത് സവോള ക്ഷാമം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം കയറ്റുമതിക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. വ്യാപാരികളും കര്‍ഷകരും ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ കേന്ദ്ര-മഹാരാഷ്ട്ര സര്‍ക്കാരുകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സവോള വ്യാപാരികള്‍ സമരം മാറ്റിവച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യം ഇതുവരെ നടപ്പിലാകാത്തതില്‍ പ്രതിഷേധിച്ചാണ് നാസിക് ജില്ലാ മാര്‍ക്കറ്റുകളിലെ സവോള ലേലം കഴിഞ്ഞ ദിവസം വീണ്ടും നിര്‍ത്തിവച്ച് വ്യാപാരികള്‍ സമരത്തിലേക്ക് കടന്നത്. സമരം രണ്ടാം ദിവസമായി ഇന്നലെയും തുടര്‍ന്നു. ഇതോടെ കര്‍ഷകര്‍ ലേലത്തിന് കൊണ്ടുവന്ന സവോള ചാക്കുകള്‍ ചന്തകളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്.
Keywords: Onion, Strike, Maharashtra
COMMENTS