ചെന്നൈ: സനാതന ധര്‍മ്മത്തെ വിമര്‍ശിച്ച തമിഴ് നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് ഇപ്പോള്‍ കേന്ദ്രത്തില്‍ വര...
ചെന്നൈ: സനാതന ധര്‍മ്മത്തെ വിമര്‍ശിച്ച തമിഴ് നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് ഇപ്പോള്‍ കേന്ദ്രത്തില്‍ വരെ ചര്‍ച്ചാവിഷയമാണ്.
സനാതന ധര്‍മ്മത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സന്യാസിയെ പരിഹസിച്ച് ഉദയനിധി രംഗത്തെത്തി. സന്യാസിയുടെ കൈയില്‍ 10 കോടി എങ്ങനെ വരുമെന്നാണ് മറുപടിയായി ഉദയനിധിയുടെ മറുചോദ്യം.
സന്യാസി ഒറിജിനലോ ഡ്യൂപ്ലിക്കേറ്റോ എന്നും തന്റെ തലയ്ക്കു 10 കോടി ഒന്നും വേണ്ട. 10 രൂപയുടെ ചീപ്പു കൊണ്ട് തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ പരിഹാസം. കരുണാനിധിയുടെ കൊച്ചുമകനെ വിരട്ടാന്‍ നോക്കരുതെന്നും സനാതനധര്‍മത്തിലെ അസമത്വത്തെ ഇനിയും വിമര്‍ശിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.
മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് സനാതന ധര്‍മം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസംഗമാണ് വിവാദത്തിന് തുടക്കം കുറിച്ചത്.
Keywords: Udaynidhi Stalin, Sanadana Darma, Controversy
COMMENTS