ചെന്നൈ: ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് വിമര്‍ശനം ഉന്നയിച്ചതിനെതിരെയായിരുന്നു ഡ...
ചെന്നൈ: ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് വിമര്‍ശനം ഉന്നയിച്ചതിനെതിരെയായിരുന്നു ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ അമിത് ഷാ രംഗത്തെത്തിയത്. ദേശീയ മാധ്യമമായ എന്‍ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മം എന്നത് സമത്വത്തിനും സാമൂഹ്യനീതിക്കും എതിരാണെന്നും ഡെങ്കിപ്പനിയും മലേറിയയും പോലെ നിര്‍മാര്‍ജനം ചെയ്യേണ്ടതാണെന്നുമായിരുന്നു തമിഴ്നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന് പറഞ്ഞത്. മുഖ്യമന്ത്രി സ്റ്റാലിന്റെ മകന് ഉദയനിധിയുടെ വാക്കുകള്‍ വിവാദമായിരിക്കേ, പ്രതിഷേധവുമായി ബിജെപി രംഗത്തിറങ്ങിയിരുന്നു.
Keywords: Sanatana Dharma Reference, Amit Shah, Udayanidhi Stalin
COMMENTS