തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുനരാരംഭിച്ച രണ്ടാം ദിവസം സഭയില്‍ ഭരണ - പ്രതിപക്ഷ ബഹളം. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുനരാരംഭിച്ച രണ്ടാം ദിവസം സഭയില്‍ ഭരണ - പ്രതിപക്ഷ ബഹളം. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തിനിടെയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷം ബഹളം വച്ചത്. ബഹളം നിര്‍ത്താന്‍ സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മന്ത്രിമാര്‍ അനുസരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷവും പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
ആലുവയില്‍ വീട്ടിലുറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വര്‍ധിച്ചു വരുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ അടിയന്തര പ്രമേയ നോട്ടീസ് നല്കി. ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാണ്, മുഖ്യമന്ത്രി തന്നെയാണോ ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെന്ന് പറയണം. മുഖ്യമന്ത്രിക്ക് സുരക്ഷ നല്കുന്ന പൊലീസ് ജനങ്ങള്‍ക്കും സുരക്ഷ നല്‍കണമെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു.
വാക്കൗട്ട് നടത്തിയ അംഗങ്ങള്‍ തിരികെ എത്തി വീണ്ടും ബഹളം കൂട്ടി. ഇതേ തുടര്‍ന്ന് വാക്കൗട്ട് നടത്തിയവര്‍ പുറത്ത് പോകണമെന്നും, പുതിയ കീഴ്വഴക്കം സൃഷ്ടിക്കരുതെന്നും വ്യക്തമാക്കി സ്പീക്കര്‍ ക്ഷുഭിതനായി.
Keywords: Assembly, Session, Walkout, Kerala
COMMENTS