സി നിമ മേഖലയില്‍ മാത്രമല്ല, ഇന്‍ഡസ്ട്രിക്ക് പുറത്തും നിരവധി ആരാധകരുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീ...
സിനിമ മേഖലയില്‍ മാത്രമല്ല, ഇന്‍ഡസ്ട്രിക്ക് പുറത്തും നിരവധി ആരാധകരുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്സ്ജെന്റര് ആക്ടിവിസ്റ്റുമായ രഞ്ജു പങ്കുവച്ച ചിത്രങ്ങളാണ് നിമിഷ നേരം കൊണ്ട് വൈറലാകുന്നത്. നിറവയറുമായി നില്ക്കുന്ന ചിത്രമാണ് രഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്.
'എല്ലാം പെട്ടന്നായിരുന്നു, ഉത്തരവാദി? ഇതൊരു ട്രെന്‍ഡ് ആണെങ്കിലും എനിക്കിഷ്ടമായി, എന്നിലെ സ്ത്രീ പൂര്‍ണമായതുപോലെ' എന്ന ക്യാപ്ഷനോടെയാണ് നിറവയറില്‍ കൈ വച്ചു നില്ക്കുന്ന ചിത്രം രഞ്ജു രഞ്ജിമാര്‍ പങ്കുവച്ചത്.
ബേബി ഷവറിന്റേതെന്ന് തോന്നിക്കുന്ന രണ്ട് ചിത്രങ്ങളാണ് എക്സില്‍ താരം പോസ്റ്റ് ചെയ്തത്. പിങ്ക് നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട രഞ്ജുവിന്റെ ചിത്രത്തിനു താഴെ നിരവധി കമന്റുകളും സോഷ്യല്‍ മീഡിയ കണ്ടെത്തി.
സത്യത്തില്‍ എന്താണ് ആ ചിത്രത്തിനു പിന്നില്‍, ഇപ്പോള്‍ ട്രെന്ഡിംഗായിരിക്കുന്ന ഫോട്ടോ എഡിറ്റിങ് ആപ്പായ ഫോട്ടോലാബ് വഴി എഡിറ്റ് ചെയ്ത ചിത്രമാണിത്. നിറവയറിലുള്ള ചിത്രത്തിന് പിന്നാലെ ഫോട്ടോലാബില്‍ എഡിറ്റ് ചെയ്ത മറ്റു ചിത്രങ്ങളും രഞ്ജു പങ്കുവച്ചിട്ടുണ്ട്. അമ്മയാകാനുള്ള ആഗ്രഹത്തെക്കുറിച്ച് മുമ്പ് പലപ്പോഴും രഞ്ജു മനസ് തുറന്നിട്ടുണ്ട്.
COMMENTS