തിരുവനന്തപുരം: ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും ക്രൂരമായ വേട്ടയാടലിനു വിധേയനായ ഉമ്മന്‍ ചാണ്ടിയെ സി.പി.എം ഇനിയെങ്കിലും വെറുതെ വിടണമെന്ന് ര...
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സി ബി ഐ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ് 'വാസ്തവത്തില്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി ഗവണ്മെന്റിനെ അട്ടിമറിക്കാന്‍ സി പി എം തയ്യാറാക്കിയ ഒരു കഥയാണ് സോളാര്‍ കേസ് എന്ന് പറയുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ പേര് ഇല്ലാതിരുന്നിട്ടും ആരാണ് ഇതിലേക്ക് അദേഹത്തിന്റെ പേരെഴുതി ചേര്‍ത്തത്? ഉമ്മന്‍ ചാണ്ടിക്കെതിരെ ഒരു ഗുഡാലോചന നടന്നുവെന്നുള്ളതാണ് ഈ റിപ്പോര്‍ട്ടിലെ പ്രസക്തമായ ഭാഗം. ആരാണ് ഈ ഗുഡാലോചനയുടെ പിന്നിലുള്ളത് ? ഈ കേസിലെ പ്രതിയുടെ പക്കല്‍ നിന്നും വെള്ളക്കടലാസില്‍ പരാതി എഴുതി വാങ്ങി സി ബി ഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന് ഈ ഗുഡാലോചനയില്‍ നിന്നും കൈ കഴുകി രക്ഷപ്പെടാനാകുമോ? ഇത്തരം നിരവധിയായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടിയിരിക്കുന്നു. യു ഡി എഫ് ഗവണ്മെന്റ് വീണ്ടും വരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ഗൂഡാലോചനയും തുടര്‍ന്ന് നടന്ന സമരങ്ങളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Keywords:
COMMENTS