കൊച്ചി: ഐ.എസ്.എല്‍ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് താരം ഐബാന് ഡൗളിങ്ങ് വംശീയ അധിക്ഷേപം നേരിട്ടതായി കേരളാ ബ്ലാസ്റ്റേഴ്സ്. സംഭവത്തില്‍ ബെംഗളൂരു...
സംഭവത്തില്‍ ബെംഗളൂരു എഫ്സി താരം റയാന് വില്യംസിനെതിരെ നടപടി ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന്റെ ആരാധക സംഘവും രംഗത്തെത്തി. കളിയുടെ 82-ാം മിനിറ്റിലെ തര്‍ക്കത്തില്‍ വില്യംസ് എയ്ബാനെ അധിക്ഷേപിച്ചു. ദൃശ്യങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്.
ഇന്നലെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 2-1ന് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ 82-ാം മിനിറ്റിലാണ് വില്യംസിന്റെ വിവാദ ആംഗ്യം. അന്താരാഷ്ട്ര ഫുട്ബോളില്‍ പോലും ഇത്തരം ആംഗ്യങ്ങള്‍ കാണിച്ചതിന് കളിക്കാരെ വിലക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വില്യംസിന് റഫറി മഞ്ഞക്കാര്‍ഡ് പോലും നല്‍കിയില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: Racial abuse, ISL Match, Kerala Blasters, Bengaluru FC
COMMENTS