കോട്ടയം: സെപ്റ്റംബര്‍ അഞ്ചിനു നടക്കുന്ന പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തീകരിച്ചതായി ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജി...
സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട് എന്ന് കോട്ടയം കളക്ട്രേറ്റില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആറിയിച്ചു
മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പടെ മണ്ഡലത്തിലുണ്ട്.
സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു. യുഡിഎഫ് എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കലാശക്കൊട്ട് നടത്തും. എല്ലാ കേന്ദ്രങ്ങളിലും ചാണ്ടി ഉമ്മന്‍ എത്തും.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് മണ്ഡല പര്യടനം നടത്തും. വൈകിട്ട് കൂരോപ്പടയില്‍ നിന്നു പാമ്പാടിയിലേക്ക് ബൈക്ക് റാലിയുണ്ടാകും.
എന്‍ഡിഎ കലാശക്കൊട്ട് പാമ്പാടിയിലാണ്. ആം ആദ്മി പാര്‍ട്ടി മണര്‍കാട് -പുതുപ്പള്ളി റോഡില്‍ പുതുപ്പള്ളിക്ക് സമീപമുള്ള പെട്രോള്‍ പമ്പിന് സമീപത്തു നിന്നും കൊട്ടിക്കലാശം ആരംഭിക്കും.
സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്.
വോട്ടര്‍മാരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ശതമാനനിരക്ക്
18-19 നും ഇടയില്‍ പ്രായമുള്ളവര്‍- 0.64 %
20-29 നും ഇടയില്‍ പ്രായമുള്ളവര്‍- 14.80 %
30-39 നും ഇടയില്‍ പ്രായമുള്ളവര്‍- 16.83 %
40-49 നും ഇടയില്‍ പ്രായമുള്ളവര്‍-19.33 %
50-59 നും ഇടയില്‍ പ്രായമുള്ളവര്‍- 20.08 %
60-69 നും ഇടയില്‍ പ്രായമുള്ളവര്‍ -15.59 %
70-79 നും ഇടയില്‍ പ്രായമുള്ളവര്‍- 9.11 %
80-89 നും ഇടയില്‍ പ്രായമുള്ളവര്‍- 3.06 %
90-99 നും ഇടയില്‍ പ്രായമുള്ളവര്‍- 0.52 %
100-109 നും ഇടയില്‍ പ്രായമുള്ളവര്‍- 0.03 %
ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും നിര്‍ഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന് പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പോലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
Keywords: Puthupally, Election
COMMENTS