കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നു നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അവസാനം രേഖപ്പെടുത്തിയത് 72.91 ശതമാന...
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നു നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അവസാനം രേഖപ്പെടുത്തിയത് 72.91 ശതമാനം പോളിംഗ്. അന്തിമ കണക്ക് ലഭ്യമായിട്ടില്ല. അന്തിമ പോളിങ് ശതമാനവും കണക്കും പ്രിസൈഡിങ് ഓഫീസര്‍മാര്‍ സ്വീകരണകേന്ദ്രത്തില്‍ വിവരങ്ങള്‍ സമര്‍പ്പിച്ചതിനുശേഷമേ ലഭ്യമാകൂ.
ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ്, എല്‍ ഡി എഫ്, എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴു പേരാണു മത്സര രംഗത്തുള്ളത്.
യു ഡി എഫിന്റെ ചാണ്ടി ഉമ്മനും എല്‍ ഡി എഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി.
182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
Keywords: Puthupally, By election
COMMENTS