തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി പടരുന്ന സാഹചര്യത്തില്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്പി...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി പടരുന്ന സാഹചര്യത്തില്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം വൈകുന്നേരത്തോടെ ലഭിക്കും. സാമ്പിളുകളുടെ ഫലം ലഭിക്കുന്നതോടെ നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.
ഇപ്പോള്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് മന്ത്രി വിശദീകരിച്ചു. നിപ്പയാണെന്ന ഔദ്യോഗിക സ്ഥിരീകരണം വരികയാണെങ്കില്‍ അത് മുന്‍കൂട്ടി കണ്ടുള്ള മുന്നൊരുക്കപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിപയാണെങ്കില്‍ അതിനനുസരിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.
Keywords: Veena George, Nipah, Kozhikode
COMMENTS