One nation one election
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര ഗവണ്മെന്റ്. `ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്' എന്ന വിഷയം ആലോചിക്കാന്‍ കേന്ദ്രം സമിതി രൂപീകരിച്ചു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെയാണ് ഇതിനായി നിയമിച്ചത്.
നിയമവിദഗ്ദ്ധരും മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറും ഉള്പ്പടെയുള്ളവരായിരിക്കും മറ്റ് അംഗങ്ങളെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സമിതി വിഷയം പഠിച്ചതിന് ശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനത്തിനു പിന്നാലെയുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഏറെ ശ്രദ്ധേയമാണ്.
Keywords: Central government, Election, Panel, Report
COMMENTS