ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന്. ആദ്യ രണ്ടുകളിയും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഓസ...
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന്. ആദ്യ രണ്ടുകളിയും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ഓസീസ് നിരയില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ന് കളിക്കും. പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കും ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലും കളിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യയ്ക്കൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും തിരിച്ചെത്തി. ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, അക്സര്‍ പട്ടേല്‍ എന്നിവര്‍ ടീമിലില്ല. സ്പിന്നര്‍ കുല്‍ദീപ് യാദവും തിരിച്ചെത്തി.
ഒക്ടോബര്‍ എട്ടിനാണ് ലോകകപ്പില്‍ ഇന്ത്യ-ഓസീസ് പോരാട്ടം.
Keywords: Cricket, ODI, India, Australia
COMMENTS