ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ ജവാന്, ബിഗ് സ്ക്രീനില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഷാരൂഖ് ഖാന് മാത്രമല്ല, തെന്നിന്ത്യന്‍ സൂപ്പര്‍സ്...
ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ ജവാന്, ബിഗ് സ്ക്രീനില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഷാരൂഖ് ഖാന് മാത്രമല്ല, തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളായ വിജയ് സേതുപതിയുടെയും നയന്‍താരയുടെയും കഥാപാത്രങ്ങളും ഏറെ പ്രേക്ഷക പ്രീതി നേടിയവയായിരുന്നു.
പോലീസ് വേഷത്തില്‍ എത്തിയ നയന്‍താരയുടെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്ന് നേരത്തെ റിവ്യൂകള്‍ വന്നിരുന്നു. എന്നാല്‍ അതുമാത്രമല്ല, കഥാപാത്രത്തിന്റെ സ്റ്റണ്ടുകളും ഫിറ്റ്നസുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.
നടി എങ്ങനെ ഫിറ്റ്നസ് നിലനിര്‍ത്തുന്നു എന്നതിന്റെ രഹസ്യമാണ് എല്ലാവര്ക്കും അറിയേണ്ടത്. വിവാഹിതയായിട്ടും ഇരട്ടക്കുട്ടികളായിട്ടും നയന്‍താര തന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവര്‍ ദിവസവും വ്യായാമം ചെയ്യുകയും, പ്രത്യേകിച്ച് ഭാരോദ്വഹനവും കാര്‍ഡിയോ വ്യായാമങ്ങളും അതില്‍ ഉള്‍പ്പെടുത്തുന്നു എന്നതും വ്യായാമത്തിന് നയന്‍താര നല്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
ഒരു ദിവസം 800 മുതല്‍ 1200 കലോറി വരെ മാത്രം കഴിക്കുന്ന ക്രാഷ് ഡയറ്റ് നയന്‍താര പിന്തുടരുന്നില്ല. പകരം, സമീകൃതാഹാരമാണ് കഴിക്കുന്നത്. അതില്‍ പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, മാംസം, മുട്ട എന്നിവ ഉള്‍പ്പെടുന്നു.
ദക്ഷിണേന്ത്യയില്‍ നാളികേരം സമൃദ്ധമാണ്, നയന്‍താര തന്റെ പ്രഭാത ദിനചര്യയില്‍ തേങ്ങാവെള്ളവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തേങ്ങാവെള്ളത്തിനു പുറമേ, കോക്കനട്ട് സ്മൂത്തികള്‍, തേങ്ങാ ചതച്ചത് തുടങ്ങിയ പാനീയങ്ങളും അവര്‍ കുടിക്കുന്നു, അവ വളരെ കുറഞ്ഞ കലോറിയും ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഭാരോദ്വഹനത്തിനൊപ്പം ധ്യാനത്തിനും യോഗയ്ക്കും നയന്‍താര വലിയ പ്രാധാന്യം നല്കുന്നു.
Keywords: Nayanthara, Fitness , Jawaan
COMMENTS