Naresh Goyal arrested in massive bank fraud case
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് 538 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ നരേഷ് ഗോയലിനെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
നേരത്തെ രണ്ടു തവണ ഇ.ഡി നരേഷ് ഗോയലിന് ചോദ്യം ചെയ്യാനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയും നരേഷ് ഗോയലിനെതിരെ കേസെടുത്തിരുന്നു.
Keywords: Naresh Goyal, Bank fraud case, ED, Arrest
COMMENTS