തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നടപടിയേയും റെയ്ഡിനേയും വിമര്‍ശിച്ച് വിഷയത്തില്‍ പ്രതികരിച്ച് സി.പി. എം സംസ്ഥ...
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി നടപടിയേയും റെയ്ഡിനേയും വിമര്‍ശിച്ച് വിഷയത്തില്‍ പ്രതികരിച്ച് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കരുവന്നൂരിലെ ഇ.ഡി പരിശോധനയില്‍ പ്രത്യേക അജന്‍ഡയുണ്ടെന്നും എം.വി ഗോവിന്ദന്. ഇ.ഡി ചോദ്യം ചെയ്യാന്‍ പോകാത്ത സ്ഥലമുണ്ടോയെന്നും ചോദ്യം ചെയ്യാത്ത രാഷ്ട്രീയ നേതാക്കളുണ്ടോയെന്നും എം.വി ഗോവിന്ദന് ചോദിച്ചു.
ഒരു വശത്ത് രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്യുമ്പോള്‍ മറുവശത്ത് കെ.സുധാകരനെയും ഇ.ഡി ചോദ്യം ചെയ്യുകയാണെന്നും എം.വി ഗോവിന്ദന് പറഞ്ഞു. കരുവന്നൂരില്‍ മാത്രമല്ല എവിടെ ബാങ്ക് തട്ടിപ്പുനടന്നാലും നടപടിവേണമെന്നാണ് പാര്‍ട്ടി നിലപാട്. അതില്‍ വിട്ടുവീഴ്ച്ചയില്ലെന്നും ഗോവിന്ദന് പറഞ്ഞു.
Keywords: MV Govindan, ED, Raid, Cpm
COMMENTS