കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവിഷന്‍ ഹ...
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി തളളിയിരുന്നു.
ആരോപണം തെളിയിക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകള്‍ പോലും ഹര്‍ജിയില്‍ ഇല്ലെന്നായിരുന്നു ഹര്‍ജി കള്ളിക്കൊണ്ട് കോടതി പറഞ്ഞത്. എന്നാല്‍, ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഇപ്പോള്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും അവരുടെ സ്ഥാപനത്തിനും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്‍ മാസപ്പടി നല്‍കിയെന്ന ഇന്‍കം ടാക്സ് കണ്ടെത്തല്‍ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.
മൂവാറ്റുപുഴ കോടതിയുടെ വിധിയില്‍ ആശ്വാസത്തിലായിരുന്ന മുഖ്യമന്ത്രിക്ക് വിധി വരുംവരെ പുതിയ റിവിഷന്‍ ഹര്‍ജി തലവേദനയാകുമെന്നുറപ്പാണ്.
Keywords: Veena Vijayan, Pinarayi vijayan, CMRL
COMMENTS