തിരുവനന്തപുരം: മാത്യു കുഴല്‍ നാടനെതിരെയുള്ള വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മന്ത്രി കെ. രാജന്. തെറ്റായി ഒന്നുമില്ലെങ്കില്‍ പ...
തിരുവനന്തപുരം: മാത്യു കുഴല്‍ നാടനെതിരെയുള്ള വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മന്ത്രി കെ. രാജന്. തെറ്റായി ഒന്നുമില്ലെങ്കില്‍ പേടിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്നും ഇതിനായി അന്വേഷണ എജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും മാത്യു കുഴല്നാടന് പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു
ഇടുക്കി ചിന്നക്കനാലിലെ ഒരേക്കര്‍ പതിനാല് സെന്റ് ഭൂമിയുടേയും കെട്ടിടത്തിന്റെയും വില്പനയും രജിസ്ട്രേഷനും സംബന്ധിച്ചുള്ള ഇടപാടില്‍ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് ശുപാര്‍ശ. എം.എല്‍.എയുടെ റിസോര്‍ട്ടിന് കഴിഞ്ഞ ദിവസമാണ് ലൈന്‍സന്‍സ് പുതുക്കി നല്‍കിയത്. ഹോം സ്റ്റേയ്ക്കുള്ള ലൈസന്‍സാണ് അനുവദിച്ചത്. കഴിഞ്ഞ തവണ റിസോര്‍ട്ടിനുള്ള ലൈസന്‍സായിരുന്നു എം.എല്‍.എക്ക് അനുവദിച്ചത്. ഇത് ക്ലറിക്കല്‍ പിഴവാണെന്ന് പിന്നീട് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവു ചട്ടം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു.
അഴിമതി നിരോധന നിയമപ്രകാരം ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്.
Keywords: Mathew Kuzhalnadan, Vigilance, Kerala, Pinarayi Vjayan
COMMENTS