തിരുവനന്തപുരം: നടന് അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്പുരണമാണെന്ന് മന്ത്രി ആര് ബിന്ദു. ഒരിക്കലും അത്തരമൊരു വേദിയില്‍ ...
തിരുവനന്തപുരം: നടന് അലന്‍സിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹുസ്പുരണമാണെന്ന് മന്ത്രി ആര് ബിന്ദു. ഒരിക്കലും അത്തരമൊരു വേദിയില്‍ നടത്താന്‍ പാടില്ലായിരുന്നു. നിര്‍ഭാഗ്യകരമായിപ്പോയി, അത് ഒഴിവാക്കേണ്ടതായിരുന്നു. നിരന്തരമുള്ള ബോധവത്കരണത്തിലൂടെ മാത്രമേ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കാനാവൂ എന്നും ആര് ബിന്ദു പ്രതികരിച്ചു.
ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ പെണ്‍പ്രതിമ നല്കി പ്രലോഭിപ്പിക്കരുതെന്ന് നടന് അലന്‍സിയര്‍ പുരസ്കാരം സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചിരുന്നു. സ്ത്രീരൂപമുള്ള
ശില്പം മാറ്റി ആണ്‍കരുത്തുള്ള ശില്പമാക്കണം. ആണ്രൂപമുള്ള ശില്പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം നിര്‍ത്തുമെന്നും താരം വേദിയില്‍ പറഞ്ഞു. നിരവധി പേരാണ് താരത്തിന്‍െ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
എന്നാല്‍, പെണ്‍പ്രതിമ നല്കി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തില്‍ തെറ്റില്ലെന്നും പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അലന്‍സിയര്‍ പിന്നീട് പറഞ്ഞു.
Keywords: Minister Bindhu, Alencier, Film Awards
COMMENTS