M.A Yusuff Ali gave two buses to a school
പുതുപ്പള്ളി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മയ്ക്കായി രണ്ട് സ്കൂള്‍ ബസുകള്‍ നല്കി പ്രമുഖ വ്യവസായി എം.എ യൂസഫലി. പുതുപ്പള്ളി എറികാട് ഗവ.യു.പി സ്കൂളിനാണ് രണ്ട് സ്കൂള്‍ ബസ് യൂസഫലി സമ്മാനിച്ചത്.
നേരത്തെ കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂള്‍ ബസ് അനുവദിക്കണമെന്ന് സ്കൂള്‍ അധികൃതര്‍ ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രോഗാവസ്ഥയിലായിരുന്നതിനാല്‍ അദ്ദേഹത്തിന് അത് നടപ്പാക്കാനായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ മരണശേഷം കബറിടം സന്ദര്‍ശിക്കാനായി യൂസഫലി എത്തിയപ്പോള്‍ സ്കൂള്‍ അധികൃതര്‍ ഈ വിവരം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹമായിരുന്നെന്ന് അറിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം സ്കൂളിന് ഒന്നിനു പകരം രണ്ട് ബസ് നല്‍കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ സ്മരണയ്ക്കായി `വേര്‍പിരിയാത്ത ഓര്‍മ്മകള്‍ക്കായി' എന്ന കുറിപ്പും അദ്ദേഹത്തിന്റെ ചിത്രവും ബസില്‍ പതിപ്പിച്ചിട്ടുണ്ട്.
Keywords: Oommen Chandy, Memory, M.A Yusuff Ali, School bus
COMMENTS