Maratha quota turns violent in Maharashtra
മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത സംവരണത്തിനായുള്ള പ്രതിഷേധം ആക്രമാസക്തം. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ സംവരണം ആവശ്യപ്പെട്ടു നടന്ന പ്രതിഷേധം പൊലീസ് നടത്തിയ ലാത്തി ചാര്‍ജിനെ തുടര്‍ന്ന് ആക്രമാസക്തമാവുകയായിരുന്നു.
സംഭവത്തില്‍ 50 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇരുപതോളം പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ജല്‍ന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മറാത്ത സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ നടന്നു വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നെങ്കിലും സമരക്കാര്‍ വഴങ്ങിയിരുന്നില്ല. വെള്ളിയാഴ്ചയോടെ സമരം ആക്രമാസക്തമാവുകയായിരുന്നു.
Keywords: Maratha quota, Maharashtra, Violent, Police
COMMENTS