Manjeswaram bribery case
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഇന്നും കോടതിയില്‍ ഹാജരായില്ല. കേസില്‍ സുരേന്ദ്രനടക്കമുള്ള പ്രതികള്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം കേസില്‍ കെ.സുരേന്ദ്രനടക്കമുള്ള അഞ്ചു പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഒക്ടോബര്‍ നാലിന് കോടതി വിശദമായ വാദം കേള്‍ക്കും.
കെ.സുന്ദര അന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതാണ് കേസ്.
Keywords: Court, K.Surendran, Manjeswaram bribery case, K.Sundara
COMMENTS