തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തില്‍ കൂടുതല്‍ പ്രതി...
തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
സഭയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴി കണക്കിലെടുത്ത് പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍. കേസെടുക്കാനുള്ള നടപടികള്‍ മ്യൂസിസം പൊലീസ് തുടരുകയാണെന്നും ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചിട്ടുണ്ട്.
വി.ശിവന്‍കുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് കേസില്‍ പ്രതികളായ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
Keywords: Sabha, Case, Ldf, Crime Branch
COMMENTS