Last date of aadhar updation extended
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസാന തീയതി നീട്ടി. ഡിസംബര്‍ 14 വരെയാണ് സമയം നീട്ടിനല്‍കിയത്. നേരത്തെ സെപ്തംബര്‍ 14 വരെയായിരുന്നു സമയം നല്‍കിയിരുന്നത്.
എന്നാല്‍ ഇതിനായുള്ള അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് ഡിസംബര്‍ 14 വരെ സൗജന്യമായി ആധാര്‍ പുതുക്കാമെന്നും സംശയങ്ങള്‍ക്കായി യുഐഡിഎഐയുടെ ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയത്.
പത്തു വര്‍ഷം കൂടുമ്പോള്‍ പ്രധാന തിരിച്ചറിയല്‍ രേഖയായ ആധാറിലെ വിവങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇപ്പോള്‍ പുതുക്കല്‍ നടപടികള്‍ നടക്കുന്നത്.
Keywords: Aadhar, Updation, Extended, December 14
COMMENTS