തിരുവനന്തപുരം: അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്ന അധിക്ഷേ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി...
തിരുവനന്തപുരം: അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയെന്ന അധിക്ഷേ പരാമര്‍ശവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. നിപ എന്ന് കേള്‍ക്കുമ്പോള്‍ വവ്വാലിനെയും ദുരന്തം എന്ന് കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയേയുമാണ് ഓര്‍മ്മ വരുന്നതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. അതേസമയം ഷാജി നടത്തിയ പരാമര്‍ശം അപലപനീയമാണെന്നും നിരുപാധികം പിന്‍വലിച്ച് മാപ്പുപറയണമെന്നും സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചര്‍ പറഞ്ഞു.
എന്നാല്‍, കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഡിവൈഎഫ്ഐ തിരിച്ചടിച്ചു. സ്ത്രീകള്‍ ഉന്നത പദവികള്‍ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് ഷാജിയെന്നും ഇത്തരത്തിലുള്ളവരെ നിലക്കുനിര്‍ത്തുവാന്‍ മുസ്ലീം ലീഗ് തയ്യാറാവണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Keywords: K.M Shaji, Insult, Veena George, Nipah
COMMENTS