Khalistani terrorist again killed in Canada
ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ കാനഡയില്‍ വീണ്ടുമൊരു ഖലിസ്താന്‍ ഭീകരവാദി കൂടി കൊല്ലപ്പെട്ടു. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഖലിസ്ഥാന്‍ ഭീകരവാദിയായ സുഖ ദുനേക (സുഖ്ദൂല്‍ സിങ്) കൊല്ലപ്പെട്ടത്.
2017 ല്‍ പഞ്ചാബിയായ ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് കാനഡയിലെത്തിയ ശേഷം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ഖലിസ്ഥാന്‍ ഭീകരവാദിയായിരുന്ന ഹര്‍ദിപ് സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം തകരാറിലായിരുന്നു. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.
കാനഡയിലുള്ള വിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യാക്കാര്‍ ജാഗരൂകരായിരിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതോടൊപ്പം കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് ഇന്ത്യ താത്ക്കാലികമായി നിര്‍ത്തിവച്ചു.
Keywords: Khalistan, Terrorist, Canada, India
COMMENTS