തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടെയും ജനസദസ് വെറും 'ഷോമാന്‍ഷിപ്പ് ' മാത്രമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ട...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടെയും ജനസദസ് വെറും 'ഷോമാന്‍ഷിപ്പ് ' മാത്രമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജനങ്ങളെ കാണാന്‍ സര്‍ക്കാരിന് സമയം കിട്ടിയതെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനം പി.ആര് പരിപാടിയുടെ ഭാഗാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു.
സഹകരണ ബാങ്കുകളുടെ വിശ്വാസ്യത സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും തട്ടിപ്പ് നടത്തിയവരെ മുഖ്യമന്ത്രിയും സി.പി.എമ്മും ന്യായീകരിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, സി പി ഐ സംസ്ഥാന നേതൃ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവും തുടര്‍ന്ന് രണ്ട് ദിവസങ്ങളില്‍ സംസ്ഥാന കൗണ്‍സിലുമാണ് ചേരുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും മണ്ഡല പര്യടനവും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളുമാണ് യോഗങ്ങളിലെ പ്രധാന അജണ്ട. സഹകരണ ബാങ്കുകളുടെ തട്ടിപ്പും മാസപ്പടി വിഷയവും ചര്‍ച്ചയ്ക്കെത്തുമോ എന്ന് കണ്ടറിയണം.
Keywords: K.C Venugopal, Janasadhas, Showmanship
COMMENTS